Posted On
date_range Updated On
date_range എറണാകുളം കലക്ടറേറ്റിനു മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം
കൊച്ചി: എറണാകുളം കലക്ടറേറ്റിനു മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ആർക്കിടെക്ടായ പള്ളുരുത്തി സ്വദേശി യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം.
ആർക്കിടെക്ടായ യുവതിക്കെതിരെ കെട്ടിടത്തിന് പ്ലാൻ വരച്ചതിൽ ക്രമക്കേടുണ്ടെന്ന ആക്ഷേപമുയർന്നിരുന്നു. ഇതോടെ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് യുവതി കലക്ടറേറ്റിലെത്തിയത്.
ദേഹത്ത് പെട്രോളൊഴിച്ചതിന് പിന്നാലെ ഇവർ കുഴഞ്ഞുവീണു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ: 1056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.