പഞ്ചനക്ഷത്ര ഹോട്ടലുകളുടെ വൈദ്യുതി ചാർജ് സബ്സിഡി പിൻവലിക്കൽ: മുൻകാല പ്രാബല്യം റദ്ദാക്കി ഹൈകോടതി

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളുടെ വൈദ്യുതി ചാർജ് സബ്സിഡി പിൻവലിക്കുന്നതിന് മുൻകാല പ്രാബല്യം നൽകിയ നടപടി ഹൈകോടതി റദ്ദാക്കി. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി അനുവദിച്ച ഇളവ് പിൻവലിച്ച് 2019 ഫെബ്രുവരിയിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ 2015 മാർച്ച് 31 മുതൽ മുൻകാല പ്രാബല്യം നൽകിയ നടപടിയാണ് ജസ്റ്റിസ് അമിത് റാവൽ റദ്ദാക്കിയത്.

ആലപ്പുഴ വയലാറിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമകളായ വാസു കോകോ റിസോർട്സ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2000 സെപ്റ്റംബർ 26നാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ് സബ്സിഡി പ്രഖ്യാപിച്ചത്. വാണിജ്യ -വ്യവസായ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെയാണ് സബ്സിഡി നിർത്തലാക്കി സർക്കാർ ഉത്തരവിറങ്ങിയത്.

2013 ഡിസംബർ 11മുതൽ 2018 നവംബർ വരെ കിട്ടേണ്ട 1,49,67,204 രൂപയുടെ സബ്സിഡി റീ ഇംബേഴ്സ്മെന്‍റ് പ്രകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. മുൻകാല പ്രാബല്യത്തിൽ സബ്സിഡി നിർത്തലാക്കാനാവില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു. ഹരജിക്കാരന് നൽകാനുള്ള തുക രണ്ടുമാസത്തിനകം നൽകാനും കോടതി നിർദേശിച്ചു.

Tags:    
News Summary - Withdrawal of electricity charge subsidy for five-star hotels: High Court quashes retroactive effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.