കോട്ടയം: കോടതി വിധി അംഗീകരിക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ. ഹാദിയയെ കോടതിയിൽ താൻ തന്നെ ഹാജരാക്കും. മകൾ വീട്ടുതടങ്കലിലല്ല. നവംബർ 27ന് ഹാദിയയെ തുറന്നകോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന സുപ്രീംകോടതി വിധിയോട് വൈക്കം ടി.വിപുരത്തെ വസതിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയെയും കോടതിവിധിയെയും അംഗീകരിക്കുന്നു. ഹാദിയയെ എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകാൻ തയാറാണ്. പൊലീസ് സംരക്ഷണം വേണമെന്ന് മാത്രം.
മകൾ ഏതു മതത്തിൽ ജീവിച്ചാലും തനിക്ക് പ്രശ്നമില്ല. അവൾക്ക് പുറത്തുപോകാൻ ഒരുതടസ്സവുമില്ല. സ്വന്തം തീരുമാനപ്രകാരമാണ് അവൾ പുറത്തിറങ്ങാത്തത്. താൻ മകളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നത് വ്യാജപ്രചാരണമാണ്. തെൻറ വീടിനുചുറ്റും പൊലീസാണ്. വീട്ടിനകത്ത് രണ്ട് വനിത പൊലീസുകാരുമുണ്ട്. പൊലീസ് സംരക്ഷണയിൽ മകൾക്ക് എവിടെ വേണമെങ്കിലും പോകാം. അവളോട് താൻ തന്നെ പറഞ്ഞിട്ടുണ്ട്. പേക്ഷ, അവൾക്ക് പോകാൻ താൽപര്യമില്ല. നിർബന്ധിച്ച് അയക്കാൻ അവൾ കൊച്ചുകുട്ടിയൊന്നുമല്ല.
കേസിെൻറ തുടക്കം മുതൽ വലിയരീതിയിലുള്ള പ്രചാരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത്. ഇതെല്ലാം വളരെ ആസൂത്രിതമായാണ് ചെയ്യുന്നത്. മകൾ ഏത് മതത്തിൽപെട്ടയാളെയും വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ല. പക്ഷേ, ഇപ്പോഴത്തെ സംഘത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയുമായി വിവാഹം അസാധുവാക്കിയ ഹൈകോടതിവിധിക്കെതിരെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കേവ ഹാദിയയുടെ വൈക്കം ടി.വിപുരത്തെ വീട്ടിലും പരിസരത്തും വൻ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.