ക്ഷേമനിധി ആനുകൂല്യങ്ങൾ ഇനി ആധാർ അധിഷ്ഠിതം

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലെ 16 ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​നി ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊ​ഴി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ‘അ​ഡ്വാ​ൻ​സ്ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഇ​ന്റ​ർ​ഫേ​സ് സി​സ്റ്റം’ (എ.​ഐ.​ഐ.​എ​സ്) സോ​ഫ്റ്റ്‌​വെ​യ​റി​ന്റെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ഇ​നി​മു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഇ​ത് ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. എ.​ഐ.​ഐ.​എ​സ്​ സോ​ഫ്റ്റ്‌​വെ​യ​റി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ള്ള 16 ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്ക് ആ​ധാ​ർ അ​ധി​ഷ്ഠി​ത സ​വി​​ശേ​ഷ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​ന്ത​മാ​യോ അ​ക്ഷ​യ കേ​ന്ദ്രം, ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫി​സു​ക​ൾ എ​ന്നി​വ വ​ഴി​യോ സോ​ഫ്റ്റ്‌​വെ​യ​റി​ൽ വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​നും സാ​ധി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ര​ൽ​ത്തു​മ്പി​ൽ എ​ത്തി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    
News Summary - Benefits provided through welfare boards under the labour department are now Aadhaar-based

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.