എം. ​സ്വ​രാ​ജി​നായി വോ​ട്ട​ഭ്യ​ർ​ഥി​ച്ച സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പി​കക്കെതിരെ നടപടി വൈ​കുന്നു; വി.സിയോട് റിപ്പോർട്ട് തേടി ഗവർണർ

തേ​ഞ്ഞി​പ്പ​ലം: നി​ല​മ്പൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന് വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പി​ക ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ൽ.

ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​ത് സ​ർ​വി​സ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ശ്രീ​ക​ല​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ചാ​ർ​ജ് മെ​മ്മോ​യും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഗ​വ​ർ​ണ​ർ​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. എം. സ്വരാജിന് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുവെന്നും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സി.യുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് എതിരായ നടപടി. ഡോ. ശ്രീകല മുല്ലശ്ശേരി റേഡിയോ സി.യുവിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് വിഡിയോ റെക്കോഡ് ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

Tags:    
News Summary - Nilambur by-election campaign: Governor seeks report from VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.