വാസു

ശ​ബ​രി​മ​ല സ്വര്‍ണക്കൊള്ള: എ​ന്‍. വാസുവിന്​ ജാമ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ലെ മൂ​ന്നാം പ്ര​തി ദേ​വ​സ്വം മു​ന്‍ ക​മീ​ഷ​ണ​ർ എ​ന്‍. വാ​സു​വി​ന് സ്വാ​ഭാ​വി​ക ജാ​മ്യം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വാ​സു പു​റ​ത്തി​റ​ങ്ങി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത​തി​നാ​ല്‍ കൊ​ല്ലം വി​ജി​ല​ന്‍സ് കോ​ട​തി​യാ​ണ്​ വാ​സു​വി​ന് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്, കേ​ര​ള​ത്തി​ന് പു​റ​ത്ത് പോ​ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, തെ​ളി​വ് ന​ശി​പ്പി​ക്ക​രു​ത്, പാ​സ്‌​പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ 12 പേ​രി​ല്‍ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന അ​ഞ്ചാ​മ​ത്തെ പ്ര​തി​യാ​ണ് വാ​സു.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​ക​ള്‍ ചെ​മ്പാ​ണെ​ന്ന് ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്‍. വാ​സു ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് ന​ല്‍കി​യ ക​ത്തി​ലാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ഗോ​വ​ർ​ധ​ന്‍, കെ.​എ​സ് ബൈ​ജു എ​ന്നി​വ​രു​ടെ റി​മാ​ന്‍ഡ് 14 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ര​ജി​യി​ല്‍ 18ന് ​വി​ധി പ​റ​യും. 

Tags:    
News Summary - sabarimala gold missing row; Vasu granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.