കൽപറ്റ: സന്യാസിനി സമൂഹത്തിൽനിന്നും താമസിക്കുന്ന കോൺെവൻറിൽനിന്നും വെറുതെ ഇറ ങ്ങിപ്പോകാൻ കഴിയുമോ? വത്തിക്കാൻ പ്രതിനിധികൾക്ക് അപ്പീൽ നൽകും. അതിനുശേഷം നിയമപോരാട്ടം തുടരും -സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്ത് ശ്രദ്ധേയയായ സിസ്റ്ററെ കഴിഞ്ഞദിവസം സഭ പുറത്താക്കിയിരുന്നു.
‘‘എെൻറ ജീവിതം, സന്മനസ്സ്, ആരോഗ്യം, സമ്പത്ത് ഇവയൊക്കെ വർഷങ്ങളായി സമർപ്പിച്ച സ്ഥലത്തുനിന്ന് വെറും കൈയോടെ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ അതിനു കഴിയുമോ? ’’ -സിസ്റ്റർ ചോദിച്ചു. വിവരമറിഞ്ഞ് പിന്തുണയുമായി നിരവധി പേർ േഫാണിൽ ബന്ധപ്പെടുന്നുണ്ട്. അവർ നൽകുന്ന ഊർജം വലുതാണ്. എന്നെ മനസ്സിലാക്കാൻ കഴിയുന്ന ധാരാളം പേരുണ്ട്. അതാണ് സമാധാനം. രാജ്യെത്ത ഒരു പൗരൻ എന്ന നിലയിൽ എനിക്ക് നീതിക്ക് അർഹതയുണ്ട്. അതിനുവേണ്ടി മുന്നോട്ടുപോകും. ഒന്നോ രണ്ടോ വസ്ത്രങ്ങളുമായി കണ്ണീരോടെ ഇറങ്ങിപ്പോയവരെ എനിക്കറിയാം. ഞാൻ നീതിക്കുവേണ്ടി പോരാടും. സന്യാസിനിക്ക് ചേരാത്തത് ഒന്നും ചെയ്തിട്ടില്ല. തെറ്റു ചെയ്തവർ മാന്യന്മാരും തെറ്റുകളൊന്നും ചെയ്യാത്തവർ കുറ്റക്കാരും ആകുന്നത് നീതിയല്ല -അവർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.