സൈലന്റ് വാലിയിലെ കാട്ടുതീ സ്വയമേവ ഉണ്ടായതല്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ

മുക്കാലി: സൈലന്റ് വാലി വനമേഖലയിലുണ്ടായ കാട്ടുതീ മനുഷ്യനിർമ്മിതമെന്ന് നിഗമനം. വൈൽഡ് ലൈഫ് വാർഡൻ വിനോദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വയമേവ ഉണ്ടായ തീപിടുത്തമല്ലെന്നും എന്നാൽ തീയിപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിമിന്നലോ വൈദ്യുതി ലൈൻ പൊട്ടി വീഴാനുള്ള സാധ്യതയും ഇവിടെയില്ലാത്തതിനാൽ തീയിട്ടതാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കാട്ടുതീയെക്കുറിച്ചു അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സി.സി.എ.ഫിനോടും പാലക്കാട് ജില്ലാ കലക്ടറോടും വനം മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

വേനൽചൂട് കനത്തതോടെയാണ് പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പടർന്നത്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. വാളയാർ അട്ടപ്പള്ളത്ത്‌ മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു.

Tags:    
News Summary - Wildlife warden says wildfires in Silent Valley did not happen automatically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.