കൊച്ചി: 25 വർഷം മുമ്പ് 44 പേരുടെ മരണത്തിനിടയാക്കിയ മലപ്പുറം പൂക്കിപ്പറമ്പ് ബസ് അപകടക്കേസിൽ ഡ്രൈവറുടെ തടവു ശിക്ഷ അഞ്ച് വർഷമാക്കി ഉയർത്തി ഹൈകോടതി. രാമനാട്ടുകര സ്വദേശി സുധീർ കുമാറിന് (സുധീർ) തിരൂർ അഡീ. സെഷൻസ് കോടതി വിധിച്ച രണ്ട് വർഷത്തെ ശിക്ഷയാണ് നരഹത്യ കുറ്റം ചുമത്തി ജസ്റ്റിസ് എ. ബദറുദ്ദീൻ അഞ്ച് വർഷമാക്കിയത്. രണ്ട് ലക്ഷം രൂപ പിഴയുമടക്കണം.
ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറും ശിക്ഷ റദ്ദാക്കാൻ പ്രതിയും നൽകിയ അപ്പീൽ ഹരജികളാണ് കോടതി പരിഗണിച്ചത്. അമിത വേഗതയിൽ അപകടകരമായി വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ബസിന്റെ വേഗത കുറക്കാൻ യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയാറായില്ലെന്നതിന് തെളിവുള്ളതായും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.