കേരളം പരീക്ഷാ ചൂടിലേക്ക്; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: വേനൽ ചൂട് ഉയരുന്നതിനിടെ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ പരീക്ഷാ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് ഈ മാസം അഞ്ചിന് തുടങ്ങുന്നത്. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497ഉം ഗൾഫിലെ ഏഴു കേന്ദ്രങ്ങളിലായി 633ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386ഉം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. 4,52,437 പേരാണ് രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. 4,11,025 പേർ ഒന്നാംവർഷ ഹയർസെക്കൻഡറിക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിലെ ഏഴും ലക്ഷദ്വീപിലെ ഒമ്പതും മാഹിയിലെ രണ്ടും ഉൾപ്പെടെ 1,984 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്.

എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് തുടങ്ങി 28ന് അവസാനിക്കും. ഫലപ്രഖ്യാപനം മേയ് മൂന്നാംവാരം നടത്താൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ ആറുമുതൽ നടക്കും. മേയ് 22ന് ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് കരുതുന്നതായി മന്ത്രി അറിയിച്ചു.

Tags:    
News Summary - Kerala enters exam fever; SSLC, Higher Secondary, and VHSE exams begin on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.