ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടാന

ആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ

തിരുവമ്പാടി : ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ. തേൻപാറ വനാതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാട്ടാനയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടങ്ങി.

ആഴം ഏറെയുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്‌. കഴിഞ്ഞ 3 ദിവസമായി ആന കിണറ്റില്‍ വീണ്‌ കിടക്കുന്നുവെന്നാണ്‌ വിവരം. എസ്റ്റേറ്റ്‌ മേഖലയായതിനാലാണ്‌ വിവരം പുറത്തറിയാന്‍ വൈകിയത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.