Posted On
date_range Updated On
date_range കാട്ടാനയുെട ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കൊട്ടിയൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടിയൂർ പന്നിയാം മലയിലെ കർഷകൻ മരിച് ചു. മേൽപനാം തോട്ടത്തിൽ ആഗസ്തി എന്ന കുട്ടി (74) ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആഗസ്തി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു വീട്ടു മുറ്റത്ത് നിന്നിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റതാണ് പരിക്കിന് കാരണം.
പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ആഗസ്തിക്ക് വിദഗ്ദ ചികിൽസ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.