Posted On
date_range Updated On
date_range പെരുമ്പാവൂർ മേക്കപ്പാലയിൽ കാട്ടാന ആക്രമണം; വയോധികന് പരിക്ക്
പെരുമ്പാവൂർ: മേക്കപ്പാല താണംകുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കുടവത്തൊട്ടി വീട്ടിൽ രാഘവന് ആണ് പരിക്കേറ്റത്.
ഇദ്ദേഹത്തിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. രാവിലെ ആറോടെയായിരുന്നു സംഭവം. ഫോറസ്റ്റ് സ്റ്റേഷന് സമീപം രാഘവും എൽദോസ് എന്നയാളും നടക്കുകയായിരുന്നു.
ഇതിനിടെ മരത്തിന് പിറകിൽനിന്നും ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.