കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രിയെ കാണാൻ മന്ത്രി പി.കെ. ബഷീർ ഡൽഹിയിൽ എത്തിയപ്പോൾ

മന്ത്രി പി.കെ. ബഷീർ നിതിൻ ഗഡ്കരിയെ കണ്ടു; എം.സി റോഡ് പുനരുദ്ധാരണവും തിരുവാഭരണ പാത നവീകരണവും പി.എം ഗതിശക്തി സ്കീമിൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ച​ർ​ച്ച ന​ട​ത്തി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ന്ത​ളം മു​ത​ൽ പ​മ്പ വ​രെ​യു​ള്ള (തി​രു​വാ​ഭ​ര​ണ പാ​ത) റോ​ഡി​ന്റെ ന​വീ​ക​ര​ണം, എം.​സി റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ പി.​എം ഗ​തി​ശ​ക്തി സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

എ​ൻ.​എ​ച്ച് 966 എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക്ക് (രാ​മ​നാ​ട്ടു​ക​ര മു​ത​ൽ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​രെ) അ​ലൈ​ൻ​മെ​ന്റ് അം​ഗീ​കാ​ര ക​മ്മി​റ്റി​യു​ടെ (എ.​എ.​സി.) അം​ഗീ​കാ​രം ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി മ​ന്ത്രി പി.​കെ. ബ​ഷീ​റി​നെ അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ, കൊ​ടു​ങ്ങ​ല്ലൂ​ർ-​അ​ങ്ക​മാ​ലി ബൈ​പാ​സി​ന്റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും കോ​ത​മം​ഗ​ലം ബൈ​പാ​സി​ന്റെ അ​ലൈ​ൻ​മെ​ന്റ് അം​ഗീ​ക​രി​ച്ചു​വെ​ന്നും ബ​ഷീ​ർ പ​റ​ഞ്ഞു.

വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 111.27 കോ​ടി രൂ​പ​യു​ടെ അ​ഞ്ച് പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കും. ദേ​ശീ​യ​പാ​ത 66ന്റെ ​ഭാ​ഗ​മാ​യി, കാ​യം​കു​ള​ത്ത് മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന കാ​ര്യ​ത്തി​ലും കേ​ന്ദ്രം അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​ദ്യ ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ന് 2,039 കോ​ടി രൂ​പ​യു​ടെ ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

അ​തി​ൽ കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ ക​ട​വൂ​ർ-​ആ​ഞ്ഞി​ലി​മൂ​ട് നാ​ലു​വ​രി​പ്പാ​ത വി​ക​സ​ന​ത്തി​ന് 1,663 കോ​ടി, എ​ൻ.​എ​ച്ച്. 966ലെ ​രാ​മ​നാ​ട്ടു​ക​ര-​ച​ന്ദ്ര​ന​ഗ​ർ ഭാ​ഗ​ത്തി​ന് 172 കോ​ടി, എ​ൻ.​എ​ച്ച് 744 പ്ര​വൃ​ത്തി​ക​ൾ​ക്ക് 98.40 കോ​ടി, പ​ഴ​യ എ​ൻ.​എ​ച്ച് 66-ലെ ​ക​ഴ​ക്കൂ​ട്ടം-​ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തി​ന് 66 കോ​ടി, വ​യ​നാ​ട്ടി​ലെ ക​ബ​നി ന​ദി​ക്ക് കു​റു​കെ​യു​ള്ള ബൈ​ര​ക്കു​പ്പ പാ​ല​ത്തി​ന് ഏ​ക​ദേ​ശം 49 കോ​ടി രൂ​പ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. അ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ കൂ​ടി​ക്കാ​ഴ്ച. പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ദീ​ല അ​ബ്ദു​ല്ല, ദേ​ശീ​യ പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഐ​സ​ക് വ​ർ​ഗീ​സ് എ​ന്നി​വ​രും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.