ഷോൺ ജോർജിനെതിരെ ബി.ജെ.പിയിൽ അമർഷം; പേ​രു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ൽ സം​ഘ്​​പ​രി​വാ​റി​നും അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ സി.​എം.​ആ​ർ.​എ​ൽ എം.​ഡി. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട​തി​നെ ചൊ​ല്ലി ബി.​ജെ.​പി​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം. വി. ​മു​ര​ളീ​ധ​ര​ൻ പ​ക്ഷ​ത്തി​നും കൃ​ഷ്ണ​ദാ​സ് വി​ഭാ​ഗ​ത്തി​നും ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത രീ​തി​യി​ൽ വ​ലി​യ അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ്​ വി​വ​രം. മ​തി​യാ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ഡ​യ​റി എ​ന്ന പേ​രി​ൽ പേ​ജ്​ പു​റ​ത്തു​വി​ടു​ക​യും അ​തി​ന്​ പി​ന്നാ​ലെ ഒ​റ്റ​ക്ക്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്ത​ത്​ ശ​രി​യാ​യി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി​യി​ലെ അ​ഭി​പ്രാ​യം.

ഷോ​ൺ പു​റ​ത്തു​വി​ട്ട പേ​ജി​ൽ വി. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രി​ല്ലെ​ന്ന് പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം പ​റ​യു​മ്പോ​ൾ, അ​തി​നു പി​ന്നാ​ലെ എ​ങ്ങ​നെ​യാ​ണ്​ മു​ര​ളീ​ധ​ര​ന്‍റെ പേ​രു​ള്ള ഡ​യ​റി പേ​ജ്​ പു​റ​ത്തു​വ​ന്ന​തെ​ന്ന മ​റു​ചോ​ദ്യം ഉ​യ​രു​ന്നു. ഷോ​ൺ ജോ​ർ​ജ്​ വീ​ഴ്​​ത്താ​ൻ ശ്ര​മി​ച്ചാ​ൽ വീ​ഴു​ന്ന ആ​ളാ​ണോ താ​നെ​ന്ന്​ ചോ​ദി​ക്കു​മ്പോ​ഴും പേ​ര്​ പു​റ​ത്തു​വ​ന്ന​തി​ൽ വി. ​മു​ര​ളീ​ധ​ര​ൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. താ​ൻ പ​ണം വാ​ങ്ങി​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്.

ഷോ​ൺ പു​റ​ത്തു​വി​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് ത​ന്നെ തി​രി​ച്ച​ടി​യാ​യെ​ന്ന വി​ല​യി​രു​ത്ത​ൽ ബി.​ജെ.​പി​ക്കു​ണ്ട്. ഡ​യ​റി​യു​ടെ ഭാ​ഗ​മാ​യി ബി.​ജെ.​പി, സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടെ​യും പേ​രു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ൽ സം​ഘ്​​പ​രി​വാ​റി​നും അ​തൃ​പ്തി​യു​ണ്ട്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്ക് ആ​രോ​പ​ണം കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച്​ ന​ട​ത്തി​യ നീ​ക്കം ല​ക്ഷ്യ​ത്തി​ൽ​നി​ന്ന്​ തി​രി​ഞ്ഞു​പോ​യെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​യി​ലു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ഉ​ൾ​പ്പെ​ടെ യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ക​ർ​ത്ത​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന്​ തെ​ളി​യി​ക്കാ​നാ​ണ്​ ഷോ​ൺ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, അ​ത്​ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം.​എ​ൽ.​എ​യു​മാ​യ വി. ​മു​ര​ളീ​ധ​ര​നെ​യും സം​ശ​യ​ത്തി​ന്‍റെ മു​ന​യി​ലാ​ക്കി. ഇ.​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​പി.​എ​മ്മി​നെ​തി​രെ ന​ട​ത്താ​മാ​യി​രു​ന്ന നീ​ക്ക​ത്തി​നാ​ണ്​ ഇ​തു​മൂ​ലം അ​ടി​തെ​റ്റി​യ​തെ​ന്നാ​ണ്​ ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. വി. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ നീ​ക്ക​മാ​ണോ ഇ​തി​ന്​ പി​ന്നി​ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​ർ സം​ശ​യി​ക്കു​ന്നു. സി.​എം.​ആ​ർ.​എ​ല്ലി​നെ​തി​രെ സ​മ​രം ന​ട​ത്തി​യ ആ​ളാ​ണ് താ​നെ​ന്നും പാ​ർ​ട്ടി​യി​ൽ വേ​റെ​യും മു​ര​ളീ​ധ​ര​ൻ​മാ​രു​ണ്ട്,​ അ​വ​രെ ക​ണ്ടു​പി​ടി​ക്കു​മെ​ന്നു​മാ​ണ്​ വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കാ​രു​ടെ പേ​രു​ണ്ടെ​ങ്കി​ൽ എ​ഫ്.​ഐ.​ആ​റി​ട്ട്​ അ​ന്വേ​ഷി​ക്ക​ട്ട​യെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വെ​ള്ളി​യാ​ഴ്ച നി​ല​പാ​ട്​ മാ​റ്റി​യ​താ​ണ്​ മു​ര​ളീ​ധ​ര​ൻ പ​ക്ഷ​ത്തി​ന്​ ആ​ശ്വാ​സ​മാ​കു​ന്ന​ത്. എ​ക്സാ​ലോ​ജി​ക് കേ​സി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് മു​ര​ളീ​ധ​ര​നെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പാ​ർ​ട്ടി മു​ര​ളീ​ധ​ര​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

എ​ന്നാ​ൽ, വി​ഷ​യം ബി.​ജെ.​പി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. കു​റ​ച്ചു​കാ​ല​മാ​യി രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​കാ​ധി​പ​ത്യ​പ​ര​മാ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന പ​രാ​തി പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​നു​ണ്ട്. അ​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ വി​ശ്വ​സ്ത​നാ​യ ഷോ​ൺ ജോ​ർ​ജ്​ മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വി​നെ വെ​ട്ടി​ലാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

Tags:    
News Summary - Resentment against Shaun George in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.