ഇ ചെലാനുകളിൽനിന്ന് ഗതാഗത ലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഇ-ചെലാനുകളിൽനിന്നു ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മോട്ടാർ വാഹന വകുപ്പ്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എം.വി.ഡി പുറത്തിറക്കിയ കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

കുറിപ്പിന്‍റെ പൂർണരൂപം

മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നതായി കാണുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് / നിർദേശം നിലവിൽ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്ന് അറിയിക്കുന്നു.

Full View

നേരത്തെ, ഇ-ചലാന്റെ പേരിൽ വ്യാജ എസ്.എം.എസ് അയച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് വ്യാജ ഇ-ചെലന്‍ എസ്.എം.എസ് അയക്കുന്നത്. വാഹന ഉടമകളുടെ ചെലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ലിങ്ക് ഉള്‍പ്പെടുത്തിയാണ് എസ്.എം.എസ് അയക്കുന്നത്. സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍നിന്ന് എസ്.എം.എസ് അയക്കുന്നതാണ് തട്ടിപ്പിന്‍റെ ആദ്യപടി. എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെടുകയും ചെയ്യും.

രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം 'ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിൽ ഒരു ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുകയും ചെയ്യും. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ 'യെസ് ' ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവില്‍ നിന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - "The campaign that traffic violation photos are being removed from e-challans is fake -Motor Vehicle Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.