സ്വർണക്കടത്ത് കേസിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല? -കോൺഗ്രസ്

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഒരു വർഷമായി കേരളത്തിൽ തമ്പടിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ എന്താണ് ചെയ്തതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അമിത് ഷാ പലതും മറച്ചുവെക്കുന്നുവെന്നും സ്വർണക്കടത്തിലെ ദുരൂഹ മരണത്തെക്കുറിച്ച് തുറന്ന് പറയണമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻെറ പരസ്യ പ്രഖ്യാപനമായാണ് പിണറായി വിജയ േൻറയും കേരളത്തിലെത്തിയ അമിത് ഷായുടേയും പ്രസംഗങ്ങളെ നോക്കിക്കാണേണ്ടത്. കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി മുഖ്യമന്ത്രി വിദേശയാത്ര നടത്തിയിട്ടില്ലേ എന്നാണ് അമിത് ഷാ ശംഖുമുഖത്ത് നടത്തിയ പ്രസംഗത്തിൽ ചോദിച്ചത്. ആഭ്യന്തര മന്ത്രിയായ അമിത് ഷാക്ക് അങ്ങനെ കൃത്യമായ വിവരമുണ്ടെങ്കിൽ എന്തുകൊണ്ട് ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല? ഈ ചോദ്യത്തിന് ഉത്തരം പറയാൻ അമിത് ഷാ തയാറാകണം -മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ ദുരൂഹ മരണം നടന്നിട്ടുണ്ടെങ്കിൽ മറച്ചുവെക്കുന്നതെന്തിനാണ്? മുഖ്യമന്ത്രുയും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ധാരണ ആർക്കാണ് അറിയാത്തത്? തദ്ദേശ തെരഞ്ഞെടുപ്പിൽ തില്ലങ്കേരി മോഡൽ നടന്നോ എന്ന് വ്യക്തമാക്കണം.

അമിത് ഷായും മുഖ്യമന്ത്രിയും നടത്തുന്ന വാദപ്രതിവാദങ്ങൾ വെറും നാടകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കള്ളക്കടത്ത് അന്വേഷണം എങ്ങനെ ആവിയായിപ്പോയി? എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ അന്വേഷണം പാതിവഴിക്ക് നിർത്തി? സി.പി.എമ്മും ബി.െജ.പിയുമായുള്ള കൂട്ടുകെട്ടിൻെറ ഭാഗമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags:    
News Summary - why Pinarayi Vijayan not questioned yet in gold smuggling case asking Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.