തിരുവനന്തപുരം: നിലമ്പൂരിൽ ബി.ജെ.പി എന്തുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നും പിന്നിൽ ചില അന്തർ നാടകങ്ങൾ ഉണ്ടാകുമെന്ന് താൻ കരുതുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമ്പോൾ അതിൽ ദുരൂഹതയുണ്ട്. ബി.ജെ.പി മത്സരിക്കുന്നില്ലെങ്കിൽ അത് വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിക്കാനാണെന്ന് താൻ കരുതുന്നു. കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നിസ്സംഗത ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരൻ.
പി.വി അൻവർ വിഷയത്തിൽ യു.ഡി.എഫ് നേതാക്കളെക്കുറിച്ചും സ്ഥാനാർത്ഥിയെയും കുറിച്ചും പറഞ്ഞതെല്ലാം പിൻവലിച്ചാൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് ധാരണയുണ്ടായിരുന്നു. അൻവറിന് എപ്പോൾ വേണമെങ്കിലും സ്ഥാനാർത്ഥിയെ അംഗീകരിച്ച ശേഷം കടന്നുവരാം. ആരുടെ മുൻപിലും യു.ഡി.എഫ് വാതിലുകൾ കൊട്ടിയടച്ചിട്ടില്ല എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
യു.ഡി.എഫ് എൽ.ഡി.എഫിനോട് ഏറ്റുമുട്ടുമ്പോൾ സ്വാഭാവികമായും അൻവർ യു.ഡി.എഫിനെ അല്ലെ പിന്തുണയ്‌ക്കേണ്ടത്‍്യ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യു.ഡി.എഫിന്റെ ചെയർമാനാണ്.അദ്ദേഹം ഒറ്റക്കല്ല അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. തുടർന്ന് ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് നിലമ്പൂരിൽ ജയിച്ചേ പറ്റു എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.