ക്ഷേമ പെൻഷൻ വിതരണം ശനിയാഴ്ച മുതൽ; 1650 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 1650 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മേയ് മാസത്തെ പെൻഷനോട് ഒപ്പം ഒരു മാസത്തെ കുടിശ്ശിക കൂടിയാണ് വിതരണം ചെയ്യുക.

3200 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. ജൂൺ അഞ്ചിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 62 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ക്ഷേമ പെൻഷന്‍റെ അഞ്ചു ഗഡുക്കളാണ് കുടിശ്ശിക ഉണ്ടായിരുന്നത്. രണ്ടു ഗഡു വിതരണം ചെയ്തു. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചത്. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. 

Tags:    
News Summary - Welfare pension distribution to start from Saturday; Rs 1650 crore allocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.