തിരുവനന്തപുരം: രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണ വിശ്വാസസ്വാതന്ത്ര്യത്തെ റദ്ദുചെയ്യുന്നതും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ മോദി സര്‍ക്കാറിെൻറ പുതിയ ഉത്തരവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തിങ്കളാഴ്ച ജില്ല കേന്ദ്രങ്ങളില്‍ കാലിച്ചന്തകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ ഉത്തരവിനെതിരെ ബ്രിട്ടീഷ് കാലത്തേതുപോലെ നിയമലംഘന പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കാന്‍ സമയമായി. രാഷ്ട്രീയ -ബഹുജന പ്രസ്ഥാനങ്ങള്‍ ഇതിന് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധ ഉത്തരവുകള്‍ പാലിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. സര്‍ക്കാര്‍ ഉത്തരവിലൂടെ സംഘ്പരിവാര്‍ സാംസ്കാരിക ദേശീയത അടിച്ചേല്പിക്കുകയാണ്. കേന്ദ്രസര്‍ക്കാറിെൻറ ഉത്തരവ് കലാപത്തിനുള്ള ആഹ്വാനമാണ്. പാര്‍ലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഉത്തരവിനെതിരെ ചൊവ്വാഴ്ച മണ്ഡലം കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിക്കും.
മോദി സര്‍ക്കാറിെൻറ ജനാധിപത്യവിരുദ്ധ ഉത്തരവ് തള്ളിക്കളയാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അന്നേദിവസം കത്തയക്കും. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരായ ജനാധിപത്യ പ്രതിരോധം പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.