തിരുവനന്തപുരം: രാജ്യത്തെ കന്നുകാലി വ്യാപാരത്തെ കാര്ഷികാവശ്യാർഥം പരിമിതപ്പെടുത്തി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാർ ഉത്തരവ് ഫാഷിസം ഉഗ്രരൂപം കൈക്കൊള്ളുന്നതിെൻറ തെളിവാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ജനങ്ങളുടെ ഭക്ഷണശീലങ്ങളെയും സ്വാതന്ത്യങ്ങളെയും ഹനിക്കുമെന്ന ജനാധിപത്യവിരുദ്ധവും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമായ നീക്കമാണ് കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുള്ളത്.
കാർഷികാവശ്യത്തിന് മാത്രമേ പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂവെന്ന നിയമം നിരവധി ആളുകളുടെ ഉപജീവനത്തിന് തടയിടും. ജനങ്ങള്‍ കന്നുകാലി വളര്‍ത്തലില്‍നിന്ന് പിന്മാറാനും അതുവഴി കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും ഇടയാക്കും.
രാജ്യത്തെ കന്നുകാലി ഇറച്ചി കയറ്റുമതിയെയും ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ലഭ്യമാകുന്ന പോഷകാഹാരത്തെയും ഇല്ലാതാക്കും. മൃഗസംരക്ഷണം സംസ്ഥാനങ്ങളുടെ പരിധിയിലുള്ളതായിരിക്കെ ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.