പ്രവാസികളോടുള്ള വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡി​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം അറിയിച്ചു. ‘പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ’ തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി ജൂൺ 20 മുതൽ 30 വരെ വ്യത്യസ്ത പരിപാടികളോടെ പ്രക്ഷോഭം സംഘടിപ്പിക്കും. 

ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് ആരംഭിച്ച വന്ദേ ഭാരത് പദ്ധതിപോലും പല തടസ്സങ്ങളും ഉന്നയിച്ച്​ പ്രവാസികളുടെ തിരിച്ചുവരവ് കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമിതമായ നിരക്ക്​ ഈടാക്കി പ്രവാസി സമൂഹത്തി​​െൻറ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്.

കോവിഡ് വ്യാപനത്തെ തടയുന്നതിൽ മുൻപന്തിയിലെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സർക്കാർ നാടി​​െൻറ നട്ടെല്ലായ പ്രവാസി സമൂഹത്തെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. മതിയായ ക്വാറ​ൈൻറൻ സൗകര്യം ഒരുക്കാതെയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തിയും പ്രവാസി സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കാനാണ് പിണറായി സർക്കാറി​​െൻറ താത്പര്യം. 

നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കുക, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുക, തൊഴിൽ നഷ്​ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുക, പ്രവാസി ക്ഷേമ ഫണ്ട് കൃത്യമായി ചെലവഴിക്കുക, പ്രവാസികളുടെ തൊഴിലിനും ജീവിത സുരക്ഷിതത്വത്തിനും നയതന്ത്ര കരാറുകൾ ഉണ്ടാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Tags:    
News Summary - welfare party going to strike against governments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.