സുരേഷ് ഗോപിയെ ഞങ്ങൾ മുഖ്യമന്ത്രിയായാണ് കാണുന്നത് -രാമസിംഹൻ അബൂബക്കർ

സുരേഷ് ഗോപി എം.പിയെ ബി.ജെ.പി കോര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മനുഷ്യത്വമുള്ളവര്‍ ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകുമെന്നും അതിനാലാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസ നേർന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്.

ബി.ജെ.പിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി നല്‍കിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് രാമസിംഹന്‍ ചൂണ്ടിക്കാട്ടി. തൃശൂരില്‍ പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഒരു വര്‍ഷം കൊടുത്തിരുന്നെങ്കില്‍ അദ്ദേഹം ജയിച്ച് എം.എല്‍.യോ എം.പിയോ ആകുമായിരുന്നു എന്നും അദ്ദേഹത്തിന് അവസരം കൊടുക്കണമെന്നും രാമസിംഹന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്നും രാമസിംഹന്‍ ചോദിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണക്കുമെന്നും രാമസിംഹന്‍ പറഞ്ഞു. അലി അക്ബർ എന്ന സംവിധായകനാണ് പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്. 1921ലെ മലബാർ വിപ്ലവത്തെ ആസ്പദമാക്കി ഇദ്ദേഹം സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' എന്ന സിനിമയിലെ ചില ഭാഗങ്ങൾ കേന്ദ്ര സെൻസർ ബോർഡ് അംഗങ്ങൾ വെട്ടിമാറ്റിയതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെയും സെൻസർ ബോർഡിനെയും രൂക്ഷമായി വിമർശിച്ച് രാമസിംഹൻ നേരത്തേ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - We see Suresh Gopi as Chief Minister - Ramasimhan Abubakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.