നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉ​ഷ വി​ജ​യ​നു​മാ​യി യു.​ഡി.​എ​ഫ് മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

കൈകോർത്ത് വയനാട്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് തേരോട്ടം

ക​ൽ​പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് സ​മ്പൂ​ർ​ണ പ​രാ​ജ​യം ന​ൽ​കി​യ വ​യ​നാ​ട്ടി​ൽ യു.​ഡി.​എ​ഫ് തേ​രോ​ട്ടം. ക​ൽ​പ​റ്റ​യി​ലും അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​പ്പോ​ൾ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ വി​ജ​യി​ച്ച മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഉ​ഷ വി​ജ​യ​ൻ വി​ജ​യ​ത്തേ​രി​ലേ​റി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നാ​ലാം ത​വ​ണ​യും മ​ത്സ​രി​ച്ച ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു. ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,13,137 വോ​ട്ട​ർ​മാ​രി​ൽ 1,72,304 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​തി​ൽ 1,69,958 വോ​ട്ടു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളി​ലും 2346 വോ​ട്ടു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ടി. ​സി​ദ്ദീ​ഖി​ന് 97,379 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന് 52,348 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ 19,175 വോ​ട്ടു​ക​ൾ നേ​ടി. 1137 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 45,031 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് വി​ജ​യി​ച്ച​ത്.

ക​ൽ​പ​റ്റ​യി​ൽ വി​ജ​യി​ച്ച ടി. ​സി​ദ്ദീ​ഖി​നെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ സ്കൂ​ളി​ൽ​നി​ന്ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തോ​ളി​ലേ​റ്റി കൊ​ണ്ടു​പോ​കു​ന്നു

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,05,676 വോ​ട്ട​ർ​മാ​രി​ൽ 1,63,988 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ 1,61,198 പേ​ർ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളി​ലും 2790 പേ​ർ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലും വോ​ട്ട് ചെ​യ്തു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ന് 77,425 വോ​ട്ടും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സി.​പി.​എ​മ്മി​ലെ ഒ.​ആ‍ർ. കേ​ളു​വി​ന് 66,882 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പി. ​ശ്യാം​രാ​ജ് 19,681 വോ​ട്ടു​ക​ൾ നേ​ടി. 1018 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 10,543 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഉ​ഷ വി​ജ​യ​ൻ വി​ജ​യി​ച്ച​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,25,780 വോ​ട്ട​ർ‍മാ​രി​ൽ 1,75,496 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​വ​രി​ൽ 1,72,557 പേ​ർ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ളി​ലും 2939 പേ​ർ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് 78,936 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സി.​പി.​എം സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ന് 62,339 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത 31,308 വോ​ട്ടു​ക​ൾ നേ​ടി. 1442 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 16,597 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്.

Tags:    
News Summary - Wayanad: UDF wins in all three constituencies of the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.