??????????????? ????????????????????? ????????? ??. ??????? ???????????? ????????????? ???????????

കോവിഡ്: വയനാട്ടിലെ രണ്ട് രോഗികൾ രോഗവിമുക്തരായി

മാനന്തവാടി: വയനാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയ മൂന്ന് കോവിഡ് രോഗികളിൽ രണ്ട് പേർ രോഗ വിമുക്തി തേടി സ്വഭവനങ്ങള ിലേക്ക് മടങ്ങി. ജില്ല ആശുപത്രിയിലെ കോവിഡ് ഐസ്വലേഷൻ വാർഡുക ളിൽ കഴിഞ്ഞിരുന്ന തൊണ്ടർനാട് കുഞ്ഞോം കോക്കോട്ടിൽ ആല ിക്കുട്ടി (52) കമ്പളക്കാട് മുക്കിൽ വളപ്പിൽ അബ്ദുൾ റസാഖ് (56) എന്നിവരാണ് രോഗവിമുക്തരായത്.

ദുബായിൽ നിന്ന് മാർച്ച് 22 ന് എത്തിയ ആലി കുട്ടി 26നും റസാഖ് 31 നുമാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയമായത്. രണ്ട് സാമ്പിളുകളും നെഗറ്റീവായതോടെയാണ് ഇരുവരുടെയും ചികിത്സ അവസാനിപ്പിച്ചത്. ഇനിയുള്ള 28 ദിവസം ഇരുവരും വീട്ടു നിരീക്ഷണത്തിൽ കഴിയും. ​

ഉച്ചക്ക് 12 മണിയോടെ ജില്ല ആശുപത്രി പരിസരത്ത് ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ കൈകൾ കൊട്ടിയാണ് ഇരുവരെയും യാത്രയാക്കിയത്. ജില്ല കലക്ടർ ഡോ.അദീല അബ്ദുള്ളയും ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയും ആശുപത്രിയിലെത്തിയിരുന്നു.

ഒ.ആർ.കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസി.കെ.ബി.നസീമ, നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ .ദേവകി, നഗരസഭ വികസന കാര്യ ചെയർമാൻ പി.ടി.ബിജു, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എം.ദിനേശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇനി രോഗബാധയുള്ള നെടുങ്കരണ സ്വദേശി മാത്രമാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Tags:    
News Summary - wayanad covid 19 cases-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.