തിരുവനന്തപുരം: ഗവർണർ ഒപ്പിടാതിരിക്കുന്ന തദ്ദേശ വാർഡ് വിഭജന ഒാർഡിനൻസിന് പ കരം നിയമനിർമാണവുമായി സർക്കാർ മുന്നോട്ട്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭയോഗം കര ട് വാർഡ്വിഭജന ബില്ലുകൾക്ക് അംഗീകാരം നൽകി. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്‍ധിപ്പിക്കാനാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിെൻറയും കേരള പഞ്ചായത്തീരാജ് ഭേദഗതി ബില്ലിെൻറയും കരടിൽ വ്യവസ്ഥ ചെയ്യുന്നത്.
ജനുവരി 30ന് ആരംഭിക്കുന്ന നിയമസഭസമ്മേളനത്തിൽ ബില്ലുകൾ പാസാക്കും. ഗവർണർക്ക് അയച്ച ഒാർഡിനൻസിലെ വ്യവസ്ഥകൾ തന്നെയാണ് ബില്ലിലും. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. ഒപ്പിടാതിരുന്നാൽ വീണ്ടും ഗവർണർക്ക് സമർപ്പിക്കേണ്ടി വരും. 2011 ലെ സെൻസസ് പ്രകാരം വാർഡുകൾ പുനർനിർണയിക്കാനാണ് ബില്ലിലെ വ്യവസ്ഥ. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണപരമായ അതിർത്തികളൊന്നും മാറിെല്ലന്ന് മന്ത്രി എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. ബിൽ അവതരിപ്പിക്കും മുമ്പ് ഗവർണറുടെ അനുമതി വേണ്ടതില്ലെന്നും മന്ത്രി സൂചിപ്പിച്ചു.
ഓർഡിനൻസിനെ ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാതെ അനിശ്ചിതാവസ്ഥയിലായതോടെയാണ് നിയമനിർമാണത്തിലേക്ക് നീങ്ങുന്നത്. 1200 തദ്ദേശസ്ഥാപനങ്ങളുള്ളതിൽ മുൻ സർക്കാറിെൻറ കാലത്ത് പുതിയ മുനിസിപ്പാലിറ്റികൾ രൂപവത്കരിച്ചപ്പോൾ 82 സ്ഥാപനങ്ങളിൽ 2011ലെ സെൻസസിെൻറ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടപ്പാക്കി. ബാക്കി 1118 സ്ഥാപനങ്ങളിൽ 2001ലെ സെൻസസ് പ്രകാരമാണിപ്പോഴും വാർഡ് വിഭജനം നിലനിൽക്കുന്നത്. രണ്ടുതരം വാർഡ് വിഭജനം എന്ന സ്ഥിതി ഒഴിവാക്കി എല്ലാം ഒരേ തരത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാർഡ് വിഭജനമെന്നാണ് സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.