പത്തനംതിട്ട‍യിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട്പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: മാലക്കരയിൽ റൈഫിൾ ക്ലബിന്‍റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മരണം.  ഇതര സംസ്ഥാന തൊഴിലാളികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നിവരാണ് മരിച്ചത്. നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്.

നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. പത്തടി ഉയരമുള്ള മതിലിന്‍റെ ബീം തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറിയതുകൊണ്ട് കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. പരിക്കേറ്റ തൊഴിലാളിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - wall collapsed at Pathanamthitta; two died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.