വാഗൺ ട്രാജഡി ഓർമചിത്രങ്ങൾ വീണ്ടും തെളിയും

തിരൂർ: ​െറയിൽവേ സ്​റ്റേഷനിൽനിന്ന്​ നീക്കം ചെയ്ത വാഗൺ ട്രാജഡി ഓർമചിത്രങ്ങൾ ആ ചിത്രകാരനിലൂടെ വീണ്ടും തിരൂരിൽ തെളിയും. വാഗൺ ട്രാജഡി സ്മാരകഹാളിന്​ മുന്നിലെ ഓപൺ സ്​റ്റേജി​െ​​ൻറ ചുവരിലാണ് നഗരസഭ മുൻ​ൈകയെടുത്ത് ചിത്രങ്ങൾ വീണ്ടും വരക്കുന്നത്. നഗരസഭ ചെയർമാൻ തന്നെ ബന്ധപ്പെട്ടിരുന്നെന്നും വെള്ളിയാഴ്ച ചെയർമാനെ നേരിൽ കാണുമെന്നും ചിത്രകാരൻ പ്രേംകുമാർ പറഞ്ഞു.

പ്രതിഷേധ ഭാഗമായിക്കൂടിയാണ് വീണ്ടും ചിത്രങ്ങൾ വരക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അനുമതി നൽകിയാൽ ഉടൻ ചിത്രം വരക്കാനുള്ള നടപടികൾ ആരംഭിക്കും. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെ. ബാവ പറഞ്ഞു.

അതേസമയം, ​െറയിൽവേ നടപടിയിൽ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ, ജനതാദൾ (എസ്) സംഘടനകൾ സ്​റ്റേഷന് മുന്നിൽ ധർണയും പ്രതീകാത്മക ചിത്രംവരയും സംഘടിപ്പിക്കും.

രാഷ്​ട്രപതിക്ക് സ്പീക്കറുടെ കത്ത്

മ​ല​പ്പു​റം: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഏ​ടാ​യ വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രീ​ക​രി​ക്കു​ന്ന ചു​മ​ര്‍ചി​ത്രം തി​രൂ​ര്‍ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ല്‍നി​ന്ന് നീ​ക്കി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ക​ത്ത​യ​ച്ചു.

ദേ​ശാ​ഭി​മാ​നി​ക​ളും ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​മാ​യ​വ​ർ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്ത​ണം. റെ​യി​ല്‍വേ പോ​ലു​ള്ള പൊ​തു​സ്ഥാ​പ​നം ചി​ത്രം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത് ദേ​ശ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്. ഇ​ത് തി​രു​ത്താ​ൻ റെ​യി​ല്‍വേ​യോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - wagon tragedy picures in tirur railway station will recreat -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.