തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കളിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.
ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.