Posted On
date_range Updated On
date_range വടക്കാഞ്ചേരി കൂട്ടമാനഭംഗം: പരാതിക്കാരിയുടെ മൊഴിയെടുത്തു
തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ അേന്വഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തിലെ വനിത െപാലീസ് ഉദ്യോഗസ്ഥരാണ് രഹസ്യകേന്ദ്രത്തിൽ െവച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ യുവതിയെ വിളിച്ച് സമ്മതം ചോദിച്ചതിനു ശേഷം ഹാജരാവാൻ ആവശ്യപ്പെട്ടത്.
പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തലുള്ള സംഘമാണ് കേസന്വഷിക്കുന്നത്. തൃശൂർ സിറ്റി, റൂറൽ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആർ. നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കുന്നുണ്ട്. ഒല്ലൂർ സി.െഎ കെ.കെ. സജീവും ആലത്തൂർ സി.െഎ എലിസബത്തും സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.