സമരം മൂന്നാംപക്കത്തിലേക്ക്​: എം.എൽ.എമാരെ വി.എസ്​ സന്ദർശിച്ചു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ നിയമസഭയില്‍  യു.ഡി.എഫ്​ എം.എല്‍.എമാര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ്‌ എന്നിവരെ ഭരണപരിഷ്​കാര ചെയർമാൻ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്പാണ് വി.എസ് എം.എല്‍.എമാരുടെ അടുത്തെത്തി ആരോഗ്യ വിവരം അന്വേഷിച്ചത്. നിരാഹാരമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സി.പി.എം നേതാവ്​ എം.എം മണിയും കെ.ബി ഗണേഷ്​കുമാറും സന്ദർശിച്ചു.

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാർക്കൊപ്പം അനുഭാവ സത്യഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ എന്നിവര്‍ സത്യഗ്രഹമിരിക്കും.

ശനി, ഞായർ ദിവസങ്ങളിൽ നിയമസഭ ചേരാത്തതിനാൽ തിങ്കളാഴ്​ച വരെയും സമരം തുടരാനാണ്​ യു.ഡി.എഫ്​ തീരുമാനം. കോൺഗ്രസ്​, യൂത്ത്​ കോൺഗ്രസ്​ അനുയായികളെ അണിനിരത്തി സമരം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - vs Achuthanandan visit opposition MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.