രാഹുലിന്​ അമുൽ ബേബിയെന്ന പേര്​ ഇപ്പോഴും പ്രസക്​തം -വി.എസ്​

കോഴിക്കോട്​: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ അമുൽ ബേബിയെന്ന പേര്​ ഇപ്പോഴും പ്രസക്​തമാണെന്ന്​ ഭരണപ രിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. ഫേസ്​ബുക്കിലൂടെയാണ്​ രാഹുലിനെതിരെ വി.എസ്​ വിമർശനം ഉന്നയിച്ചത്​. ഇരിക്കുന്ന കൊമ്പിൽ രാഹുൽ കോടാലി വെക്കുന്നുവെന്നും വി.എസ്​ വിമർശിച്ചു. കോൺഗ്രസ്​ അധ്യക്ഷൻെറ വയനാട്​ സ്ഥാനാ ർഥിത്വം മുൻനിർത്തിയായിരുന്നു വി.എസിൻെറ പരാമർശം.

Full View

രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്. അങ്ങ് വടക്ക് ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടിക്കാണ് ശക്തി. ഇങ്ങ് തെക്ക് കേരളത്തില്‍ സി.പി.ഐ-സി.പി.എമ്മിൻെറ നേതൃത്വത്തിലുള്ള എല്‍.ഡി.എഫിനും. ആം ആദ്മി പാര്‍ട്ടിയായാലും എല്‍.ഡി.എഫ് ആയാലും ബി.ജെ.പിക്കെതിരെ സന്ധിയില്ലാ സമരത്തിലുമാണെന്ന്​ വി.എസ്​ പറഞ്ഞു.

എന്നാല്‍, ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധി. ഡൽഹിയിൽ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാൽ അങ്ങോട്ട് ചായും. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്‍റണിയും ഉപദേശിച്ചാല്‍ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുല്‍ ഇപ്പോള്‍ വയനാടന്‍ ചുരം കയറി ഇടതുപക്ഷത്തോട് യുദ്ധത്തിന് വന്നിട്ടുള്ളതെന്നും വി.എസ്​ വ്യക്​തമാക്കി.

Tags:    
News Summary - V.S Achudhandhan facebook post-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.