റോബിൻ വടക്കാഞ്ചേരിയുടെ ശിക്ഷ: നിയമവ്യവസ്ഥയോടുള്ള വിശ്വാസം വർധിപ്പിക്കും-വി.എസ്​

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്‍ വടക്കാഞ്ച േരിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചത് നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായതാണെന്ന് വിഎസ് അച്യുതാനന്ദന്‍.

ഇരയും സാക്ഷികളും കൂറുമാറുകയും സാംസ്കാരിക ബോധത്തെത്തന്നെ അപഹസിക്കുംവിധം കേസിന്‍റെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തിട്ടും, ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.രാഷ്ട്രീയ നേതാക്കളായാലും മത നേതാക്കളായാലും അധികാരത്തിന്‍റെയും സ്വാധീനത്തിന്‍റെയും പണത്തിന്‍റെയും പിന്‍ബലംകൊണ്ട് മാത്രം നിയമ വ്യവസ്ഥയെ മറികടക്കാനാവില്ല എന്ന ബോദ്ധ്യം ജനങ്ങളിലുണ്ടാക്കാന്‍ ഇത്തരം വിധിപ്രസ്താവങ്ങള്‍ സഹായിക്കുമെന്നും വിഎസ് പറഞ്ഞു.

Tags:    
News Summary - V.S Achudanadan on robin wadakkancheri punishment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.