നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്;113 മണ്ഡലങ്ങളിലും പോളിങ്​ ഉയർന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന നാ​ലാ​മ​ത്തെ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 140ൽ 113 ​മ​ണ്ഡ​ല​ങ്ങ​ളി​ലും 2021നെ ​അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്​ വ​ർ​ധി​ച്ചു. സ​ർ​വി​സ്, ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി ചേ​ർ​ത്ത് അ​ന്തി​മ ക​ണ​ക്ക്​ വ​രു​മ്പോ​ൾ പോ​ളി​ങ്​ വ​ർ​ധി​ച്ച മ​ണ്ഡ​ല​ങ്ങ​ൾ ഇ​നി​യും ഉ​യ​രും. ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്​ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ ആ​കെ പോ​ളി​ങ്​ ശ​ത​മാ​നം 78.27 ആ​ണ്. ​സ​ർ​വി​സ്, ത​പാ​ൽ വോ​ട്ടു​ക​ൾ കൂ​ടി ചേ​ർ​ത്ത് അ​ന്തി​മ ക​ണ​ക്ക്​ ര​ണ്ടു ദി​വ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 14ൽ 13 ​ജി​ല്ല​ക​ളി​ലും മു​ൻ​ത​വ​ണ​​ത്തെ അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്​ വ​ർ​ധി​ച്ച​പ്പോ​ൾ ക​ണ്ണൂ​രി​ൽ മാ​ത്ര​മാ​ണ്​ കു​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 80.26 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഒ​ടു​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 78.60 ശ​ത​മാ​ന​മാ​ണ്. ക​ണ്ണൂ​രി​ൽ 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടി​ട​ത്ത്​ മാ​ത്ര​മാ​ണ്​ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 16 മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​കെ​യു​ള്ള 14 മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ഉ​യ​ർ​ന്നു.

എ​റ​ണാ​കു​ള​ത്ത്​ 14ൽ 13​ലും പോ​ളി​ങ്​ കൂ​ടി. കാ​സ​ർ​കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ കൂ​ടി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ട്​ 13ൽ ​എ​ട്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ വ​ർ​ധ​ന. തൃ​ശൂ​രി​ൽ 13ൽ 11​ലും കോ​ട്ട​യ​ത്ത്​ ഒ​മ്പ​തി​ൽ ഏ​ഴി​ലും ആ​ല​പ്പു​ഴ​യി​ൽ ഒ​മ്പ​തി​ൽ ആ​റി​ലും പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ചി​ൽ മൂ​ന്നി​ട​ത്തും കൊ​ല്ല​ത്ത്​ 11ൽ ​എ​ട്ടി​ട​ത്തും പോ​ളി​ങ്​ ഉ​യ​ർ​ന്നു. 

Tags:    
News Summary - Voting increased in all 113 constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.