െകാച്ചി: ഓക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര ഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക കരടായി ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ഹൈകോടതി ശരിെവച്ചു. കമീഷൻ നടപടി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് അമിത് റാവൽ തള്ളി. ഏത് വോട്ടർപട്ടിക കരടായി പരിഗണിക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും വിലയിരുത്തിയാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
2015ലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തയാറാക്കിയ വോട്ടർപട്ടികക്ക് പകരം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക കരടായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.