'നിങ്ങൾക്കെന്താ വയ്യേ'; എസ്.എഫ്.ഐ ബാനറിനെതിരെ പരിഹാസവുമായി വി.ടി. ബൽറാം

പാലക്കാട്: വിദ്യാലയങ്ങളിലെ യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ ഉയർത്തിയ ബാനറിനെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഏഴിലോ എട്ടിലോ പഠിക്കുന്ന കുട്ടികൾ ക്ലാസ് മുറിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്ന രീതിയിൽ ബാനർ ഉയർത്തിയതിനെയാണ് ബൽറാം വിമർശിച്ചത്.

"ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു 'വിദ്യാർത്ഥി സംഘടന' പിടിപ്പിക്കുന്ന ബാനറാണിത്. എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും... നിങ്ങൾക്കെന്താ വയ്യേ!" - വി.ടി. ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഏതോ ഒരു സ്‌ക്കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിൻ്റെ പേരിൽ ആ കുട്ടികളേക്കൊണ്ട് ഒരു "വിദ്യാർത്ഥി സംഘടന" പിടിപ്പിക്കുന്ന ബാനർ ആണിത്.

എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെൻറ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും.

നിങ്ങക്കെന്താ വയ്യേ!

Tags:    
News Summary - V.T. Balram Mocks SFI Over Controversial School Election Banner Targeting Kerala Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.