കെ.എൻ. ബാലഗോപാലിനായി പ്രചാരണ വിഡിയോ; നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിന് വേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ആരോപണ വിധേയരായ ഇടത് അനുകൂല പൊലീസ് സംഘടനാ നേതാക്കളെ സ്ഥലംമാറ്റി.

കൊല്ലം റൂറലിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമീഷനും ഡി.ജി.പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എസ്. നജീം (കോട്ടയം), എസ്.എൽ. സുജിത്ത് (ആലപ്പുഴ), എ.എസ്. ശിവേഷ് (കോട്ടയം), വി. ചിന്തു (ആലപ്പുഴ) എന്നിവരെ കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കാണ് സ്ഥലംമാറ്റിയത്.

വകുപ്പുതല അന്വേഷണത്തിന് ഒടുവില്‍ ദക്ഷിണമേഖലാ ഐജിയാണ് നടപടി സ്വീകരിച്ചത്. ബാലഗോപാലിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വിഡിയോയിൽ ഈ പൊലീസുകാരുടെ പ്രതികരണവും ഉൾപ്പെടുത്തിയിരുന്നു. നാലു പൊലീസുകാർ ബാലഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്ത് എന്ന് ചൂണ്ടിക്കാട്ടിയാണ് കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയത്.

Tags:    
News Summary - Campaign video for K.N. Balagopal; Four police officers transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.