കുട്ടികൾക്ക് രാഷ്ട്രീയം പഠിപ്പിക്കാം, വെറുപ്പ് പഠിപ്പിക്കരുത്: എസ്.എഫ്.ഐ ബാനറിനെതിരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ ഉയർത്തിയ വിവാദ ബാനറിനെ വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് രാഷ്ട്രീയ വിയോജിപ്പുകൾ വെറുപ്പായി കുത്തിവെക്കുന്ന ഇത്തരം ക്യാമ്പയിനുകൾ ദയവായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികളിൽ രാഷ്ട്രീയ ബോധവും ചോദ്യങ്ങൾ ചോദിക്കാനുള്ള ചിന്താശേഷിയുമാണ് വളർത്തേണ്ടത്, അല്ലാതെ വെറുപ്പിന്റെ വിത്തുകളല്ലെന്ന് അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

വിയോജിക്കാം. വിമർശിക്കാം. ശക്തമായി പ്രതികരിക്കാം.

അതൊക്കെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

പക്ഷേ, രാഷ്ട്രീയ വിയോജിപ്പുകളെ വെറുപ്പാക്കി മാറ്റുകയും, ആ വെറുപ്പ് കുട്ടികളിലേക്ക് പകരുകയും ചെയ്യുമ്പോൾ നമ്മൾ ഒരു നിമിഷം ചിന്തിക്കണം.

കുട്ടികൾക്ക് രാഷ്ട്രീയം പഠിപ്പിക്കാം…

പക്ഷേ വെറുപ്പ് പഠിപ്പിക്കരുത്.

ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം.

അവരുടെ മനസ്സിൽ വളരേണ്ടത് ചോദ്യങ്ങളാണ്, ചിന്തകളാണ്, രാഷ്ട്രീയ ബോധമാണ്.

വെറുപ്പിന്റെ വിത്തുകളല്ല.

രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും.

പക്ഷേ, കുട്ടികളുടെ മനസ്സിൽ നമ്മൾ വിതയ്ക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും.

ഇത്തരം ക്യാമ്പയിൻ ദയവായി നിർത്തൂ.

Tags:    
News Summary - Teach Politics to Children, Not Hatred: Panakkad Munavvarali Shihab Thangal Criticizes SFI Banner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.