നഗരപരിധിയിലെ മദ്യശാല വിധി: സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ സുധീരൻ

തിരുവനന്തപുരം: നഗര പ്രദേശത്തെ മദ്യശാലകൾക്ക്​​ ദുരപരിധി നിയന്ത്രണം ഇല്ലാതാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം സുധീരൻ. ദുരപരിധി സംബന്ധിച്ച ​വിധിയിൽ വെള്ളം ചേർക്കുന്നതാണ്​ പുതിയ ഉത്തരവെന്നും സുധീരൻ ഫേസ്​ബുക്കിൽ കുറിച്ചു.

നേര​ത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ അരകിലോ മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്ക്​ അനുമതി നിഷേധിക്കുന്ന വിധിയായിരുന്നു സുപ്രീംകോടതി  പുറപ്പെടുവിച്ചത്​. ഇതിൽ വ്യക്​തത വരുത്തി പുതിയ വിധിയും സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. നഗരപരിധിയിൽ നിയ​ന്ത്രണം ബാധകമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്​. ഇതിനെതിരെയാണ്​ വി.എം സുധീരൻ കോടതിയെ സമീപിക്കുന്നത്​.​

ഫേസ്​ബുക്ക്​പോസ്​റ്റി​​​െൻറ പൂർണ്ണ രൂപം

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി 15.12.2016 ലാണ് വന്നത്. തുടർന്ന് ഈ വിധിയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ വ്യക്തത വരുത്തിക്കൊണ്ട് 31.3.2017 ൽ സുപ്രീം കോടതി വീണ്ടും വിധി പ്രഖ്യാപിച്ചു. ഈ വിധി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. മദ്യശാലക്കാരും അവർക്ക് വേണ്ടി നിലക്കൊള്ളുന്ന സംസ്ഥാന സർക്കാരുകളും മാത്രമാണ് ഇതിൽ അസ്വസ്ഥരായത്. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാൻ മുന്നിട്ടിറങ്ങിയതിൽ മുൻപന്തിയിൽ തന്നെയായിരുന്നു കേരള സർക്കാർ.
ഡിസംബർ 15 ലെ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകൾ, മദ്യശാലക്കാർ എന്നിവരുൾപ്പടെയുള്ളവർക്ക് വേണ്ടി ഏതാണ്ട് 160 ഓളം അഭിഭാഷകർ സുപ്രീം കോടതിയിൽ ഹാജരായിരുന്നു. ഡിസംബർ 15 ലെ വിധിയുടെ അന്തസത്തക്കെതിരെ അവർ ഉന്നയിച്ച വാദങ്ങളെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു മാർച്ച് 31 ലെ വിധി. ഇതോടെ സംസ്ഥാന-ദേശീയ പാതകളുടെ 500 മീറ്ററിനകത്തുള്ള മദ്യശാലകൾ രാജ്യവ്യാപകമായി അടച്ചുപൂട്ടി. 
കേരളത്തിലും ആ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി. എങ്കിലും സുപ്രീം കോടതിവിധിയെ എങ്ങനെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനസർക്കാർ നടത്തിക്കൊണ്ടിരുന്നത്. കണ്ണൂർ-കുറ്റിപ്പുറം, ചേർത്തല-തിരുവനന്തപുരം ദേശീയപാതകളുടെ പദവി തന്നെ ഇല്ലാതാക്കി മദ്യശാലകൾ അനുവദിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തടയിട്ടത് ഹൈക്കോടതിയാണ്.

പിന്നെയും സംസ്ഥാനപാതകളുടെ പദവി താഴ്ത്തി ജില്ലാപാതകളാക്കി മാറ്റാനും അതുവഴി മദ്യശാലകൾ വ്യാപകമായി അനുവദിക്കാനും സർക്കാർ നീക്കം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഛണ്ഡീഗഢ് ഭരണകൂടവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ വെബസൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ട വിധി വന്നത്. ഇതിലാണ് നഗരപ്രദേശത്തെ പാതകൾക്ക് മാർച്ച് 31 ലെ വിധി ബാധകമല്ലെന്നത് വന്നിട്ടുള്ളത്. യഥാർത്ഥത്തിൽ ഛണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടി മാത്രമായിരുന്നു ബഹു. സുപ്രീം കോടതിയുടെ പരിഗണനാ വിഷയം. തന്നെയുമല്ല, മാർച്ച് 31 ലെ വിധിയിൽ ഇളവ് വേണമെന്ന കേരളത്തിലെ ബാറുടമകളുടെ ആവശ്യവും സുപ്രീം കോടതി നിരാകരിച്ചതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ മാർച്ച് 31 ലെ വിധിയിൽ എങ്ങനെ ഇപ്രകാരം വെള്ളം ചേർക്കപ്പെട്ടു എന്നുള്ളത് സ്വാഭാവികമായി ജനമനസുകളിൽ ഉയരുന്ന ചോദ്യമാണ്. സുപ്രീം കോടതിവിധിയുടെ തന്നെ അന്തസത്ത ഇപ്പോഴത്തെ വിധി ചോർത്തിക്കളയുന്നു എന്നതിൽ സംശയമില്ല. ഈ വിധി ജനവിരുദ്ധമാണ്. ജനനന്മയ്ക്കല്ല, ജനങ്ങളുടേയും നാടി​​​െൻറയും നാശത്തിനാണ് ഈ വിധി വഴിയൊരുക്കുക. ബഹു. സുപ്രീം കോടതി തന്നെ ഈ വിധി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും പ്രത്യാശിക്കുന്നതും. 

ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. നേരത്തെ തന്നെ സുപ്രീം കോടതിവിധിയെ അട്ടിമറിക്കാൻ സർവ്വശ്രമങ്ങളും നടത്തിയ സംസ്ഥാന സർക്കാർ ഇപ്പോൾ കേരളത്തിലാകെ മദ്യമൊഴുക്കാനുള്ള തീവ്രശ്രമത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. 466 എണ്ണം തുറക്കാൻ ഇപ്പോഴേ നടപടിയായി. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ വ്യാപകമായി മദ്യശാലകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങളിൽ മദ്യശാലകൾക്കെതിരെ നടക്കുന്ന ജനകീയസമരങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ പോക്ക്. അധികാരത്തിന്റെ മുഷ്ക്കിൽ ജനതാൽപര്യം വിസ്മരിച്ച് മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സമീപനവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെതിരെ വലിയ ജനകീയ മുന്നേറ്റം ഉയർന്നുവരും

 

Full View
Tags:    
News Summary - V.M Sudheeran against Supremcourt Verdict-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.