'മാപ്പിളപ്പാട്ടിലെ ഇശൽ നിലാവ് അസ്തമിച്ചു...'

അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം അനുസ്മരിച്ചു. മാപ്പിളഗാന ശീലുകൾ മലയാളിയുടെ ചുണ്ടുകളിൽ വിരിയുന്ന കാലത്തോളം ഡോ. വി.എം കുട്ടിമാഷും ജീവിക്കുമെന്ന് അനുശോചന സന്ദേശത്തിൽ ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മാപ്പിളപ്പാട്ടിന്‍റെ ഇശൽ നിലാവാണ് പ്രിയപ്പെട്ട മാഷ്. അധ്യാപകൻ, ചിത്രകാരൻ, സാമൂഹ്യ പ്രവർത്തകൻ, ഗവേഷകൻ, എഴുത്തുകാരൻ, ഗാന രചയിതാവ്, അഭിനേതാവ്, സംഗീത സംവിധായകൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം കൂടിയ ജനകീയനായിരുന്നു വി.എം. കുട്ടി.

പുതിയ ഗായകരെയും ഗായികമാരെയും കണ്ടെത്തുന്നതിൽ എല്ലാം വി.എം. കുട്ടി മാഷ് എന്നും വിജയിച്ചു. ഗുരുസ്ഥാനീയനും കൊണ്ടോട്ടിയുടെ അഭിമാനവും ആയിരുന്നു അദ്ദേഹം. മാപ്പിളത്താളത്തിന്‍റെ സുൽത്താനായ വി.എം. കുട്ടി മാഷിന് മലയാളം സർവകലാശാല ഡി. ലിറ്റ് നൽകി ആദരിച്ചതിൽ ഒരു നിമിത്തമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. പ്രിയ ഗാനകുലപതിക്ക്‌ ആദരാഞ്ജലികൾ...

Tags:    
News Summary - VM Kutty-TV Ibrahim MLA Condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT