തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ് റ് ലിമിറ്റഡുമായി കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദ ിത്വത്തോടെ ആയിരുെന്നന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ. എന്തെങ്കിലും തെറ്റായ തിരുമാനത്തിന് ആരെങ്കിലും ഉത്തരവാദിയാണെങ്കിൽ അത് മന്ത്രിസഭ മാത്രമാണ്. എല്ലാ തീരുമാനവും മന്ത്രിസഭ വിജ്ഞാപനംചെയ്തു.
മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏ തെങ്കിലും അംഗമോ സ്വതന്ത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ല. കരാർ ഒപ്പിടുന്നതിന ് കമീഷൻ ഏതെങ്കിലും വ്യക്തിയെ ഉത്തരവാദിയായി കാണുന്നുമില്ല -റിപ്പോർട്ട് പറയുന ്നു.
അതേസമയം, കടൽഭിത്തി, മത്സ്യബന്ധന തുറമുഖ നിർമാണം ഉൾപ്പെടെ ഫണ്ടഡ് പ്രവൃത്തി കളുടെമൂല്യം 1463 കോടിയായി വർധിപ്പിച്ചശേഷം അദാനിക്ക് മാത്രമായി കരാർ നൽകാതെ, മത്സ രാധിഷ്ഠിത ടെൻഡർ നടത്താമായിരുന്നു എന്ന വിമർശവും കമീഷൻ ഉന്നയിക്കുന്നുണ്ട്. വിഴിഞ്ഞം കരാറിൽ വൻഅഴിമതി ഉണ്ടെന്ന എൽ.ഡി.എഫിെൻറ അടക്കം ആക്ഷേപത്തെ തുടർന്നാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്.
ആരെങ്കിലും അഴിമതി നടത്തിയതായി കണ്ടെത്താത്തതിനാലും കരാർ കാരണം സംസ്ഥാനത്തിന് നഷ്ടം സംഭവിെച്ചന്ന് ആരെയും കുറ്റപ്പെടുത്താൻ കഴിയാത്തതിനാലും നിയമപരവും തിരുത്തൽപരവുമായ നടപടി ആവശ്യമില്ലെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടുന്നത്. ‘ആരെങ്കിലും അഴിമതി ചെയ്െതന്ന് കമീഷൻ കെണ്ടത്തിയില്ല. സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയെ കണ്ടത്താൻ കഴിഞ്ഞിട്ടുമില്ല.
അതിനാൽ ആർക്കെങ്കിലുമെതിരെ നടപടി ശിപാർശ ചെയ്യാൻ കഴിയില്ല’ എന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു. ഉമ്മൻ ചാണ്ടിയും അദാനി ഗ്രൂപ്പും തമ്മിൽ കെ.വി. തോമസിെൻറ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹൗസിൽ നടത്തിയിരുെന്നങ്കിൽ ആക്ഷേപം ഒഴിവാക്കാമായിരുന്നു. എന്തെങ്കിലും ഗൂഢ ഇടപാട് നടന്നതിെൻറ തെളിവ് ലഭിച്ചില്ല.
എന്നാൽ കടൽഭിത്തി, മത്സ്യബന്ധന തുറമുഖ നിർമാണം ഉൾപ്പെടെ ഫണ്ടഡ് വർക്കുകളുടെ മൂല്യം 1210 കോടിയിൽനിന്ന് 1463 കോടിയായി വർധിപ്പിച്ചശേഷം അദാനിക്ക് മാത്രമായി കരാർ നൽകാതെ, മത്സരാധിഷ്ഠിത ടെൻഡർ നടത്താമായിരുന്നു.
ടെൻഡർ നടത്താതെ സംസ്ഥാനത്തിന് ഗുണകരമായ കരാർ ലഭിക്കുമോ എന്ന് പറയാനാവില്ല. മറ്റൊരു ടെൻഡർ ക്ഷണിക്കാതെ കരാർ ഒപ്പിടാനായിരുന്നു സർക്കാറിന് താൽപര്യം. ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന വാദമാണ് സർക്കാർ ഉയർത്തിയത്. കരാർ ഒപ്പിടുകയും പണികൾ ആരംഭിക്കുകയും ചെയ്തതിനാൽ തിരിച്ചുപോകാൻ സാധിക്കില്ല. പദ്ധതി പൂർത്തിയാവാൻ വലിയ കാലയളവ് എടുക്കുകയും ഭാവിയിലെ വിവിധ കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും എന്നിരിക്കെ കരാർ സംസ്ഥാനത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമാണോ ദോഷകരമാണോയെന്ന് പറയാൻ കാലത്തിന് മാത്രമേ കഴിയൂ. കമീഷന് ആവില്ല. പി.പി.പി പദ്ധതിയിൽ ഫണ്ടഡ് വർക്കായി ഉൾപ്പെടുത്തിയത് ശാസ്ത്രീയമായോ യുക്തിപൂർവമോ അല്ല. അതിെൻറ ചെലവിന് അതിമൂല്യമാണ് കണക്കാക്കിയതെന്ന ആരോപണം തള്ളിക്കളയാനാവില്ല -കമീഷൻ ചൂണ്ടിക്കാട്ടി.
‘സത്യം ജയിക്കും; സത്യം ജയിച്ചു’ -ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ‘സത്യം ജയിക്കും; സത്യം ജയിച്ചു’ -വിഴിഞ്ഞം ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് സംബന്ധിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും കമീഷൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഒരുഘട്ടത്തിൽ പദ്ധതി നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു.
കുളച്ചൽ തുറമുഖം യാഥാർഥ്യമായാൽ വിഴിഞ്ഞം പദ്ധതി ഉണ്ടാവില്ലെന്ന സാഹചര്യമുണ്ടായി. ഇൗ ഘട്ടത്തിൽ എല്ലാവരുടെയും സഹകരണത്തോടെ സുതാര്യമായാണ് എല്ലാ നടപടികളും കൈക്കൊണ്ടത്. ഇൗ നടപടികളെല്ലാം അന്വേഷണ കമീഷൻ ശരിവെച്ചിരിക്കുകയാണ്. സോളാർ, വിഴിഞ്ഞം അന്വേഷണ റിപ്പോർട്ടുകളുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച സമീപനം മാധ്യമങ്ങൾ താരതമ്യംചെയ്യണം. സോളാർ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് നടപടികൾ തീരുമാനിച്ച് വാർത്തസമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. വിഴിഞ്ഞം റിപ്പോർട്ടിൽ അങ്ങനെയൊരു സമീപനമല്ല സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാജിക്കാര്യത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ പുതിയ എ.െഎ.സി.സി അധ്യക്ഷെൻറ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാന കോൺഗ്രസ് പുനഃസംഘടന, യു.ഡി.എഫ് കൺവീനർ തുടങ്ങിയവ കൂട്ടായി തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.