കരുതൽ സ്പർശത്തിനായി വിനീതിന്‍റെ കാത്തിരിപ്പ്​

തലയോലപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവാവ് ചികിത്സക്ക്​ പണം കണ്ടെത്താന്‍ കാരുണ്യം തേടുന്നു. മറവന്തുരുത്ത് അപ്പക്കോട്ട് കോളനിയില്‍ തടത്തില്‍പറമ്പില്‍ വിനീത്​ വിഷ്ണു(39)വാണ് സഹായം തേടുന്നത്. കാര്‍പെന്‍റര്‍ തൊഴിലാളിയായിരുന്ന വിനീത് 2014 ജൂൺ അഞ്ചിന് ജോലിക്ക്​ സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ മിനിലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുഹൃത്ത് ആസിഫ് മരിച്ചു. അപകടത്തില്‍ വിനീതിന്‍റെ ഇടുപ്പെല്ലും വലതുകാലിന്‍റെ തുടയെല്ലും തകര്‍ന്നു. ഇടതുകാലിന്‍റെ മുട്ടിനുതാഴെ ഒടിയുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോ. എം.എ തോമസിന്‍റെ കീഴില്‍ ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇതുവരെ 22 ശസ്ത്രക്രിയകൾ നടത്തി. കാലില്‍ ഘടിപ്പിച്ച സ്റ്റീല്‍ പ്ലേറ്റ് കാരണം വേദന സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്​ വിനീത്​ ഇപ്പോള്‍. ദിവസവും വേദനസംഹാരി മരുന്നുകളുടെ ഉപയോഗത്തിലൂടെയാണ്​ കഠിനവേദനയിൽ നിന്നും ശമനം നേടുന്നത്​. നീക്കിവെക്കുന്ന ഓരോ നിമിഷവും അപകടകരമാണെന്ന്​ ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

എഴുന്നേറ്റ് നടക്കണമെങ്കില്‍ ഇടുപ്പെല്ല് മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് രണ്ടര ലക്ഷം രൂപയോളം ചെലവ് വരും. തൊഴിലുറപ്പില്‍ നിന്നുള്ള ചെറിയ വരുമാനത്തിലും സുഹൃത്തുക്കളുടെ കാരുണ്യത്തിലുമാണ് കുടുംബം കഴിയുന്നത്. ചികിത്സക്കുള്ള തുക കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്​ വിനീതിന്‍റെ കുടുംബം. ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ മറവന്‍തുരുത്ത് പഞ്ചായത്ത് അംഗം കെ.എസ് ബിജുമോന്‍റെ നേതൃത്വത്തില്‍ എസ്.ബി.ഐ കുലശേഖരമംഗലം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67197507835. ഐ.എഫ്.എസ്.സി: SBIN 0070354. ഫോൺ: +91 89433 13732

Tags:    
News Summary - Vineeth Vishnu Want to Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.