വില്ലേജ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

അടൂര്‍: കടമ്പനാട് വില്ലേജ് ഓഫിസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാണ് (42) മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

തിങ്കളാഴ്ച രാവിലെ 10നാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശൂരനാട് എല്‍.പിസ്‌കൂളിൽ അധ്യാപികയായ ഭാര്യ സ്‌കൂളിലേക്ക് പോയ ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.

ഇതിനു മുമ്പ് ആറന്മുള വില്ലേജ് ഓഫിസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫിസറായെത്തിയത്. കുറിപ്പെഴുതി വെച്ചശേഷമാണ് മനോജ് ജീവനൊടുക്കിയതെന്നും ഇതില്‍ ചിലര്‍ക്കെതിരെ പരാമര്‍ശമുള്ളതിനാൽ പൊലീസ് മുക്കിയെന്നുമുള്ള ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Village officer hanged inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT