ബാലുശ്ശേരി: സ്വകാര്യ കെട്ടിടത്തിെൻറ ഗോവണിപ്പടി വീടാക്കിയ വേണുവിന് ഇനി ഗോവണിപ്പടിയും അന്യം. കോവിഡ് ഭീതിയിൽ നാടെങ്ങും വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ 70 കാരനായ വേണുവിന് തലചായ്ക്കാൻ സ്വകാര്യ കെട്ടിടത്തിെൻറ ഗോവണിപ്പടിയായിരുന്നു ആശ്രയം. ഏറക്കാലമായി ഗോവണിപ്പടിക്ക് മുകളിലാണ് വേണു കഴിഞ്ഞു കൂടിയിരുന്നത്. ലോക്ഡൗൺ ആയതിനാൽ മൂന്നു മാസമായി കെട്ടിട ഉടമ ഇവിടേക്ക് എത്തി നോക്കാറില്ലായിരുന്നു.
ഇതാകട്ടെ വേണുവിന് ആശങ്കയില്ലാതെ കഴിഞ്ഞുകൂടാൻ കിട്ടിയ അവസരവുമായി. എന്നാൽ കടകളൊക്കെ തുറന്ന് ലോക്ഡൗണിന് അയവ് വന്നതോടെ കെട്ടിട ഉടമസ്ഥലത്തെത്തി വേണുവിനോട് ഗോവണിപ്പടിയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ആശങ്കയിലായ വേണു തലചായ്ക്കാൻ മറ്റൊരിടം തേടിയിരിക്കുകയാണ്. പഞ്ചായത്ത് വായനശാല കെട്ടിടത്തിെൻറ ഗോവണിക്കടിയിൽ തൽക്കാലിക സ്ഥലം കണ്ടെത്തിയ വേണു തെൻറ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് അങ്ങോട്ടു എത്തിച്ചിരിക്കുകയാണ്. രാത്രി വെളിച്ചം പോലുമില്ലാത്ത വായനശാല കെട്ടിടത്തിനു ചുറ്റും കാട് മൂടിക്കിടക്കുന്നതിനാൽ ഇവിടെ സ്വസ്ഥമായി കിടക്കാനും ആശങ്കയുണ്ട്.
പകൽ സമയം പഴയ ലാവണത്തിലെ തന്നെ ഗോവണിപ്പടിക്കു മുന്നിലെ പീടികത്തിണ്ണയിലിരുന്ന് വിശ്രമമാണ്. തീരെ അവശ നിലയിലായ വേണുവിന് വാർധക്യ കാല പെൻഷനാണ് ഇപ്പോഴത്തെ ഏക വരുമാന മാർഗം. സന്നദ്ധ സംഘടനകൾ വേണുവിനെ വൃദ്ധ സദനത്തിലാക്കാൻ ശ്രമിച്ചെങ്കിലും ബാലുശ്ശേരി അങ്ങാടി വിട്ട് എങ്ങോട്ടു പോവാൻ തയാറില്ലെന്നാണ് വേണു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.