മലപ്പുറം: എൽ.ഡി.എഫ് വേങ്ങര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺെവൻഷൻ സെപ്റ്റംബർ 21ന് നടക്കും. വൈകീട്ട് മൂന്നിന് വേങ്ങര ടൗണിലെ എ.പി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ടി.പി. പീതാംബരൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ് എന്നിവർ പങ്കെടുക്കും. 23, 24 തീയതികളിൽ പഞ്ചായത്ത് കൺെവൻഷനുകൾ ചേരും. ഞായറാഴ്ച രാവിലെ 11ന് വേങ്ങരയിൽ ചേരുന്ന എൽ.ഡി.എഫ് ജില്ല, മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.