മലപ്പുറം: മഴയൊഴിഞ്ഞതോടെ വേങ്ങര മത്സരച്ചൂടിലേക്ക്. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ ആശിർവാദം തേടിയും വോട്ടഭ്യർഥിച്ചും മണ്ഡലത്തിൽ സജീവമായി. മണ്ഡലം കൺവെൻഷനുകൾക്കുശേഷം പ്രചാരണം കൂടുതൽ ചൂടുപിടിക്കും. പി.പി. ബഷീർ ബുധനാഴ്ച രാവിലെ 12ന് മലപ്പുറം കലക്ടറേറ്റിലും കെ.എൻ.എ ഖാദർ ഉച്ചക്ക് 12ന് വേങ്ങര േബ്ലാക്ക് ഒാഫിസിലും പത്രിക നൽകും. യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ ബുധനാഴ്ചയും എൽ.ഡി.എഫിേൻറത് വ്യാഴാഴ്ചയും നടക്കും. സംസ്ഥാന യു.ഡി.എഫ് നേതാക്കൾ പെങ്കടുക്കുന്ന നേതൃയോഗം ബുധനാഴ്ച രാവിലെ പത്തിന് മലപ്പുറം ഡി.ടി.പി.സി ഹാളിൽ നടക്കും. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നേരത്തെ ഗോദയിലെത്തിയ എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരുപടി മുമ്പിലാണ്.
തിങ്കളാഴ്ച കളത്തിലിറങ്ങിയ യു.ഡി.എഫ് വേങ്ങരയിൽ പ്രകടനത്തോടെ പ്രചാരണത്തിന് മികച്ച തുടക്കമിട്ടു. ചൊവ്വാഴ്ച എ.ആർ. നഗർ മണ്ണിൽ പിലാക്കലിൽ മരണ വീട് സന്ദർശിച്ച കെ.എൻ.എ. ഖാദർ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കാരണവൻമാരെ കണ്ട് അനുഗ്രഹം വാങ്ങി. വേങ്ങര പഞ്ചായത്തിലും അദ്ദേഹം ആശിർവാദം തേടിയെത്തി. ഉച്ചക്കുശേഷം ഡി.സി.സി ഒാഫിസിൽ സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കിയിരുന്നു. വൈകീട്ട് വേങ്ങരയിൽ യു.ഡി.എഫ് കൺെവൻഷനിലും പെങ്കടുത്തു.
വേങ്ങര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ പറപ്പൂർ ഇരിങ്ങല്ലൂരിൽ വോട്ട് അഭ്യർഥിക്കുന്നു
ഇടതു സ്ഥാനാർഥി പി.പി. ബഷീർ കഴിഞ്ഞ മൂന്നു ദിവസമായി പാർട്ടി നേതാക്കളെയും പ്രധാന വ്യക്തികളെയും കാണുന്ന തിരക്കിലാണ്. ചൊവ്വാഴ്ച രാവിലെ വേങ്ങരയിലും തുടർന്ന് കണ്ണമംഗലം, പറപ്പൂർ പഞ്ചായത്തുകളിലും വ്യക്തികളെ കണ്ട് അദ്ദേഹം വോട്ടഭ്യർഥന നടത്തി. വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു. ഉച്ചക്കുശേഷം ഒതുക്കുങ്ങൽ, ഉൗരകം പഞ്ചായത്തുകളിലും ബഷീർ ഒാട്ടപ്രദക്ഷിണം നടത്തി. വ്യാഴാഴ്ചയാണ് എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ.
അന്നുതന്നെ വേങ്ങര, ഉൗരകം പഞ്ചായത്തു കൺെവൻഷനുകൾ ചേരും. 23ന് എ.ആർ. നഗറിലും കണ്ണമംഗലത്തും 24ന് പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിലും കൺവെൻഷനുകൾ ചേരും. 25, 26 തീയതികളിലാണ് എൽ.ഡി.എഫിെൻറ ബൂത്തു കൺവെൻഷനുകൾ. പി.പി. ബഷീറിെൻറ ആദ്യഘട്ട ഗൃഹസന്ദർശനം 22 മുതൽ 24 വരെ നടക്കും. ഇതോടൊപ്പം എൽ.ഡി.എഫ് കുടുംബയോഗങ്ങളും നടക്കും.
കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ ബി.ജെ.പി സ്ഥാനാർഥിയായേക്കും വേങ്ങരയിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി പാർട്ടി ദേശീയ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിക്കുമെന്ന് സൂചന. പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. പരിഗണന പട്ടികയിൽ ശോഭ സുരേന്ദ്രെൻറ പേരും ഉയർന്നിരുന്നെങ്കിലും അവർ താൽപര്യമില്ലെന്ന് അറിയിച്ചു. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് കൂടിയായ ജനചന്ദ്രൻ മാസ്റ്റർ താനൂര്‍ സ്വദേശിയാണ്.
എസ്.ഡി.പി.ഐ പ്രചാരണം തുടങ്ങി ഒക്ടോബർ 11ന് നടക്കുന്ന വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. പ്രമുഖ വ്യക്തികളെയും മറ്റും നേരില്‍കണ്ട് സഹകരണം ഉറപ്പാക്കി. മണ്ഡലം ഭാരവാഹികള്‍ക്കൊപ്പവും അല്ലാതെയും വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ഇദ്ദേഹം ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.