വേമ്പനാട്ടു കായൽ ഉപരോധ സമരം തുടരുന്നു

വടുതല(ആലപ്പുഴ): പെരുമ്പളം  ദ്വീപിലെ ശാസ്താങ്കൽ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്നത് നിർത്തിയ ജലഗതാഗത – ഇറിഗേഷൻ വകുപ്പ് അധികൃതരുടെ തീരുമാനത്തിനെതിരെ പെരുമ്പളം ദ്വീപിൽ ദ്വീപ് നിവാസികളുടെ രാപകൽ കായൽ ഉപരോധവും ബോട്ട് സർവീസ് തടയലും രാത്രി വൈകിയും തുടരുന്നു .

സമരക്കാർ മണിക്കൂറുകൾ ബോട്ട് സർവീസ് തടഞ്ഞു.ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് ആരംഭിച്ച ഉപരോധം ഇപ്പോയും നടക്കുകയാണ്.ശാസ്താങ്കൽ ജെട്ടി സംരക്ഷണസമിതി നേതൃത്വത്തിൽ പെരുമ്പളം വട്ടവയൽ ഭാഗത്ത് വള്ളങ്ങളും വലകളും വടങ്ങളും നിരത്തി മറ്റു ബോട്ട് സർവീസുകൾ തടയുകയായിരുന്നു.സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനു പേർ കായലിൽ വള്ളങ്ങളിറക്കി പ്രതിഷേധ ചങ്ങല തീർത്തു.മൂന്നു വർഷം മുൻപ് കാളത്തോട് ബോട്ട്ജെട്ടി പുനർനിർമാണ സമയത്ത് പകരം സംവിധാനമായി ശാസ്താങ്കൽ ബോട്ട് ജെട്ടി നിർമിക്കുകയും ഇവിടെ ബോട്ടുകൾ അടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ,കാളത്തോട് ബോട്ട്ജെട്ടി പുനർനിർമാണം കഴിഞ്ഞത്തോടെ ശാസ്താങ്കൽ ബോട്ട് ജെട്ടിയിൽ ബുധനാഴ്ച മുതൽ  ബോട്ട് അടിപ്പിക്കേണ്ടെന്ന അധികൃതരുടെ തീരുമാനമാണ് ദ്വീപ് നിവാസികളെ സമരത്തിലേക്ക് നയിച്ചത്.ശാസ്താങ്കൽ ജെട്ടി തങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിരുന്നുമെന്ന ദ്വീപ് നിവാസികൾ പറഞ്ഞു.കാളത്തോട് ബോട്ട്ജെട്ടി നിർമാണം പൂർത്തിയാക്കി ഉപയോഗം തുടങ്ങിയിട്ടും ശാസ്താങ്കൽ ബോട്ട് ജെട്ടി മാറ്റാത്തതിനെതിരെ ചിലർ ഹൈകോടതിയെ സമീപിക്കുകയും അവർക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് അവിടെ ഇനി ബോട്ട് ബോട്ട് നിർത്തേണ്ടെന്നു നിർദേശിച്ചതെന്നും അധികൃതർ പറഞ്ഞു..കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ശാസ്താങ്കൽ ബോട്ട് ജെട്ടി നിലനിർത്തണം എന്നാണ് സമരക്കാരുടെ ആവശ്യം

Tags:    
News Summary - vembnattu kayal strike continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.