Posted On
date_range Updated On
date_range മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം: തീരുമാനം വർഗീയമെന്ന് വെള്ളാപ്പള്ളി
ഓച്ചിറ: ദേവസ്വംബോർഡിൽ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന തീരുമാനം വർഗീയമെന്നും വർഗീയതക്കെതിരെ പ്രസംഗിക്കുന്നവർ ഇത്തരം തീരുമാനം എടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അറിവ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഗുരുപ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമുദായം നോക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർെക്കല്ലാം സംവരണം നൽകണമെന്നാണ് എസ്.എൻ.ഡി.പിയുടെ നിലപാട്. സംവരണ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.