Posted On
date_range Updated On
date_range സാമ്പത്തിക സംവരണം: സർക്കാറിന്‍റെ എടുത്തുചാട്ടത്തിന് തിരിച്ചടി -വെള്ളാപ്പള്ളി
ആലപ്പുഴ: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഏകപക്ഷീയമായ സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയാണ് പ്രത്യാഘാതം സൂചിപ്പിച്ചുള്ള നിയമ വിദഗ്ധരുടെ ഉപദേശമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സവർണ ലോബിയുടെ താൽപര്യങ്ങൾക്ക് വഴങ്ങി കൂടിയാലോചന ഇല്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിച്ച സർക്കാറിന് അത് മോശം പ്രതിഛായ ഉണ്ടാക്കി. ഇത്തരത്തിലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കുേമ്പാൾ ദോഷവശങ്ങളെക്കുറിച്ച് ആലോചിക്കാൻ ഘടകകക്ഷികളുമായി പോലും ചർച്ച നടത്തിയില്ല. നിയമപരമായും ഭരണഘടനപരമായും നിലനിൽക്കാത്ത തീരുമാനത്തെ ചില സവർണ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അടിസ്ഥാനവർഗ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ട സർക്കാറിന് ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.