ഹരിപ്പാട്: ക്ഷേത്രങ്ങളിൽ സവർണ മേധാവിത്വമാണ് നിലനിൽക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൽ നിന്ന് 90 ശതമാനം ശമ്പളവും കൊണ്ടു പോകുന്നത് മുന്നാക്കക്കാരാണ്. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയൻ ദശാബ്ദിയാഘോഷ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്കക്കാരന് ശാന്തി നിയമനം ലഭിച്ചിട്ടും നിയമം ബാധകമല്ലെന്ന രീതിയിൽ അടിച്ചിറക്കുന്നു. ന്യൂനപക്ഷമായ സവർണർ മഹാഭൂരിപക്ഷം വരുന്ന അവർണരെ ഭരിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ മാത്രം സംഘടിക്കാതെ എല്ലായ്പ്പോഴും ഒരുമിച്ച് നിൽക്കണം. സാമുദായിക സമാഹരണത്തിലൂടെ മാത്രമാണ് സാമൂഹികനീതി നേടാൻ സാധിക്കുകയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.